കോട്ടയം ജില്ലയിൽ ശക്തമായ മഴ ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങി റോഡ് ഗതാഗതം തടസ്സപ്പെട്ടു ; രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു : 13 വീടുകൾ ഭാഗികമായി തകർന്നു

കോട്ടയം : കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്നു.വിവിധയിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങിയത്തോടെ റോഡ് ഗതാഗതവും ചിലയിടങ്ങളിൽ തടസപ്പെട്ടു. പുതുപ്പള്ളിയിലും, വാകത്താനത്തുമായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. കനത്ത മഴയിൽ 13 വീടുകളും ഭാഗീകമായി തകർന്നു.കോട്ടയം ജില്ലയിൽ തിങ്കളാഴ്ച രാവിലെ മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ഉച്ചയോടെ വീണ്ടും ശക്തി പ്രാപിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ പാടശേഖരങ്ങളിൽ നിന്നും , ജലസ്രോതസ്സുകളിൽ നിന്നും വെള്ളം കയറി. ഇതേ തുടർന്ന് ഗതാഗത തടസവും നേരിട്ടു.

Advertisements

മീനച്ചിലാർ, മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു എങ്കിലും അപകടകരമായ നിലയിൽ ഉയർന്നിട്ടില്ല. മഴ കെടുതിയിൽ 13 വീടുകളും ഭാഗീകമായി തകർന്നു. വാകത്താനം, പുതുപ്പള്ളി പഞ്ചായത്തുകളിലെ താഴ്ന്ന റോഡിൽ വെള്ളം കയറി. പുതുപ്പള്ളി പള്ളി റോഡിലും വെള്ളം കയറി. തൃക്കോതമംഗലം പുതുപ്പള്ളി കൊട്ടരത്തിൽ കടവിൽ റോഡിലും, തൃക്കോതമംഗലം റോഡിലും വെള്ളം കയറി. കോട്ടയം ഏറ്റുമാനൂർ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.നിലവിൽ കോട്ടയം ജില്ലയിൽ യെല്ലാേ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുപ്പള്ളി ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി തൃക്കോതമംഗലം എൽ പി സ്കൂൾ എന്നിവിടങ്ങളിലാണ് നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 21 കുടുംബങ്ങളിലായി 68 പേരാണ് നിലവിൽ ക്യാമ്പുകളിൽ കഴിയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാകത്താനം പഞ്ചായത്തിൽ ആരംഭിച്ച വെളളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് ജില്ലാ കളക്ടർ ജോൺ വി. സാമുവേൽ സന്ദർശിച്ചു.വാകത്താനം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സർജൻ ഡോ. ഐറിന്റെ നേതൃത്ത്വത്തിൽ മെഡിക്കൽ ക്യാമ്പും ഇവിടെ നടത്തി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നത് കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശങ്ങൾ നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.