രാസലഹരിക്കെതിരെ ശക്തമായ പോരാട്ടം അനിവര്യം : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ 

കോട്ടയം: കൗമാരക്കാരുടെയും യുവജനങ്ങളുടെയും  ഇടയിൽ വ്യാപകമാകുന്ന രാസലഹരിക്കെതിരെ അതിശക്തമായ ബോധവത്ക്കരണം അനിവര്യമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. കുഴിമറ്റം വൈ എം സി എ യുടെ 2024 – 25 വർഷത്തെ പ്രവർത്തനോദ്ഘാടനവും 10,+2 വിജയികൾക്കുളള ആദരവും പഠനോപകരണ വിതരണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉണർവ്വ് എന്ന പേരിൽ രാസലഹരിക്കെതിരെ വൈ എം സി എ നടത്തുന്ന പ്രചരണപ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. വൈ എം സി എ പ്രസിഡൻ്റ് രഞ്ജു കെ മാത്യു അധ്യക്ഷത വഹിച്ചു. കുഴിമറ്റം പള്ളി വികാരി ഫാ  കുര്യൻ തോമസ് കോർഎപ്പിസ്കോപ്പാ , ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖ് , ഗ്രാമ പഞ്ചായത്ത് അംഗം എബിസൺ കെ ഏബ്രഹാം , സബ് റീജിയൺ ചെയർമാൻ ജോബി ജെയ്ക്ക് ജോർജ് , കുഴിമറ്റം പള്ളി ട്രസ്റ്റി ബാബു , പി ഏബ്രഹാം, സെക്രട്ടറി റോയി പി ജോസഫ്, വൈ എം സി എ സെക്രട്ടറി അരുൺ മർക്കോസ് , ട്രഷറർ കുരുവിള വർഗീസ് , ജോബി പി ചെറിയാൻ, പിലിക്കുട്ടി ബാബു , ആശ സൂസൻ തോമസ്,  ജോർജ് കോശി , റോഷിൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.