കോൺഗ്രസ്‍-ബിജെപി അനുകൂല സംഘടനകളുടെ പണിമുടക്ക് തള്ളി ജീവനക്കാരും അധ്യാപകരും : സർക്കാർ ഓഫീസുകളിലും വിദ്യാലയങ്ങളിലും പൂർണ്ണ ഹാജരെന്ന അവകാശവാദവുമായി ഭരണാനുകൂല സംഘടനകൾ

കോട്ടയം: കോൺഗ്രസ് അനുകൂല സര്‍വീസ് സംഘടനകളുടെ കൂട്ടായ്മയായ സെറ്റോയും ബിജെപി അനുകൂല സംഘടനയായ ഫെറ്റോയും ആഹ്വാനം ചെയ്ത പണിമുടക്ക് പൊതുസമൂഹത്തിനൊപ്പം പൂര്‍ണമായി തള്ളി ജീവനക്കാരും അധ്യാപകരും തള്ളിക്കളഞ്ഞതായി ഭരണാനുകൂല സംഘടനകൾ. ഓഫീസുകളും വിദ്യാലയങ്ങളും പൂർണ്ണ ഹാജരോടെ തുറന്ന് പ്രവർത്തിച്ചു. പണിമുടക്ക് സ്ക്വാഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ പോലും ഓഫീസുകളില്‍ ഹാജരായതായി ഭരണാനുകൂല സംഘടനകൾ അവകാശപ്പെട്ടു. 

Advertisements

കോട്ടയം സിവിൽ സ്റ്റേഷനിൽ തദ്ദേശ സ്വയം ഭരണ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, ജില്ലാ മെഡിക്കൽ ഓഫീസ്, ജിഎസ്‌ടി ജോയിന്റ് കമ്മിഷണർ ഓഫീസ്, ജില്ലാ രജിസ്ട്രാർ ഓഫീസ്, പിഡബ്ല്യുഡി കെട്ടിട വിഭാഗം, മൃഗ സംരക്ഷണം, സഹകരണ രജിസ്ട്രാർ ജനറൽ, ഓഡിറ്റ് ഓഫീസുകൾ, ജില്ലാ വനിത ശിശു വികസന ഓഫീസ്, ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം എന്നിവ ഉൾപ്പെടെ മുഴുവൻ സ്ഥാപനങ്ങളിലും എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരായി.180 ജീവനക്കാർ ജോലി ചെയ്യുന്ന കോട്ടയം കളക്ടറേറ്റിൽ 10-ൽ താഴെ ജീവനക്കാരാണ് പണിമുടക്കിയത്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയതടക്കം ജീവനക്കാരുടെ ആനുകൂല്യങ്ങൾ മുഴുവന്‍ എക്കാലവും തകര്‍ത്തിട്ടുള്ളത് യുഡിഎഫ് ഭരണകാലത്ത് മാത്രമാണെന്ന് ജീവനക്കാര്‍ ഓര്‍മ്മയില്‍ വച്ചു. എത്ര കടുത്ത പ്രതിസന്ധിഘട്ടത്തിലും ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങള്‍ നല്കിയിട്ടുള്ളത് ഇടതുപക്ഷ സര്‍ക്കാരുകള്‍ മാത്രമാണെന്നതും ജീവനക്കാര്‍ക്കിടയില്‍ ചര്‍ച്ചയായി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കേരളത്തില്‍ നിന്നും പിരിക്കുന്ന നികുതിയുടെ അര്‍ഹമായ വിഹിതം നല്കാത്തതു കൊണ്ട് മാത്രമുണ്ടായ സാമ്പത്തിക പ്രയാസം മൂലമാണ് പൊതുസമൂഹത്തിനൊപ്പം ജീവനക്കാരുടെയും ആനുകൂല്യങ്ങൾ നല്കുന്നതിന് തടസ്സം സൃഷ്ടിച്ചത്. ഈ വിവേചനം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുന്നത് കൂടാതെ മന്ത്രിസഭയൊന്നാകെ രാജ്യതലസ്ഥാനത്ത് സമരം ചെയ്യേണ്ട അവസ്ഥയിലേയ്ക്ക് കേരളത്തെ എത്തിച്ചു. ഇതിനൊപ്പം തനത് വരുമാനം വര്‍ധിപ്പിച്ച് ഈ പ്രതിസന്ധി മറികടക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കഠിനപരിശ്രമത്തിനൊപ്പം ജീവനക്കാരും അധ്യാപകരും ഉണ്ടാകും എന്ന് വിളിച്ചോതുന്നതായി രാഷ്ട്രീയ പ്രേരിത പണിമുടക്കിന്റെ സമ്പൂര്‍ണ്ണ പരാജയം എന്ന് എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി അറിയിച്ചു. എന്നാല്‍ പണിമുടക്ക് വിജയമായിരുന്നു എന്ന് പണിമുടക്കിയ സംഘടനകൾ അവകാശപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.