കോട്ടയം: സ്വകാര്യ ആശുപത്രിയിലെ നേഴ്സിങ് വിദ്യാർഥിനിയെ കടന്നു പിടിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം മാങ്ങാനം തടത്തിൽ വീട്ടിൽ ജോസഫ് കോര (61) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരൻ ആയിരുന്നു.
റൂമിൽ രോഗിയെ പരിചരിക്കാൻ എത്തിയ നേഴ്സിങ് വിദ്യാർത്ഥിനിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. പരാതിയെത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും. ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൌസ് ഓഫിസർ യൂ. ശ്രീജിത്ത്, എസ്.ഐ അനുരാജ്, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത്ത്,ജ്യോതി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.