കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് ക്ഷേത്രത്തിലെ 18 തൂക്ക് വിളക്കുകളും വലിയ ഓട്ടുവിളക്കും മോഷ്ടിച്ചു വിറ്റു; മോഷണ മുതൽ വാങ്ങിയ തമിഴ്‌നാട് സ്വദേശി അടക്കം മൂന്നു പേർ ചിങ്ങവനം പൊലീസിന്റെ പിടിയിൽ

കോട്ടയം: പനച്ചിക്കാട് ചോഴിയക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ 18 തൂക്ക് വിളക്കുകയും, വലിയ ഓട്ടുവിളക്കും മോഷ്ടിച്ചെടുത്ത വിൽപ്പന നടത്തിയ കേസിൽ മൂന്നു പ്രതികളെ ചിങ്ങവനം പൊലീസ് പിടികൂടി. പനച്ചിക്കാട് കുഴിമറ്റം പുത്തൻകുളങ്ങര ഗൗതം എസ്.കുമാർ (21), ചാന്നാനിക്കാട് തടത്തിൽ ആദർശ് പ്രകാശ് (19) , ചങ്ങനാശേരി തുരുത്തി കുറിച്ചി മുട്ടത്തിൽ വീട്ടിൽ താമസിക്കുന്ന തങ്കമുത്തു (53) എന്നിവരെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വി.എസ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

കഴിഞ്ഞ 14 ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന 18 ഓട്ടുവിളക്കുകളാണ് പ്രതികൾ മോഷ്ടിച്ചത്. തുടർന്ന് ഇവ തങ്കമുത്തുവിന് വിൽപ്പന നടത്തുകയായിരുന്നു. ക്ഷേത്രം ഭാരവാഹികൾ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടർന്ന്, ചിങ്ങവനം എസ്.ഐ വിഷ്ണുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരായ റിങ്കു, എ.എസ്.ഐ അഭിലാഷ്, സിവിൽ പൊലീസ് ഓഫിസർമാരായ റിങ്കു, വിനോദ് മർക്കോസ്, ഹോംഗാർഡ് തിലകൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles