കോട്ടയം : ഏറ്റുമാനൂർ വലിയകുളത്ത് നിന്ന് പഴകിയ മീനുമായി എത്തിയ ലോറി പിടികൂടി. തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയിൽ നിന്ന് ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന മീനുകൾ നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
ഏറ്റുമാനൂരിലെ പ്രാദേശിയ മത്സ്യ മാർക്കറ്റുകളിൽ വിൽപ്പനയ്ക്കായി എത്തിച്ചതാണ് ഈ മീനുകൾ എന്നാണ് സൂചന. ലോറിക്കുള്ളിൽ നിന്ന് അസഹ്യമായ ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിന് പിന്നാലെയാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധനയ്ക്ക് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ഇവർ നടത്തിയ പരിശോധനയിലാണ് കിലോ കണക്കിന് പഴകിയ മത്സ്യം ലോറിയിൽ നിന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.