കോട്ടയം: ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ തലപ്പത്തേയ്ക്ക് സെലിബ്രിട്ടിയെ കെട്ടിയിറക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി യുവജനങ്ങൾ. സഭയിൽ സജീവമല്ലാത്ത, സഭാ പ്രവർത്തനങ്ങളിലെങ്ങും കളത്തിലിറങ്ങാത്ത സോഷ്യൽ മീഡിയയിലും, ടെലിവിഷനിലും താരമായി മാത്രം തിളങ്ങുന്ന യുവാവിനെ കെട്ടിയിറക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ കഷ്ടപ്പെട്ട് പണിയെടുത്ത യുവജന സംഘടനാ നേതാക്കളെ പൂർണമായും ഒഴിവാക്കി, ഇത്തരത്തിൽ താരപരിവേഷമുള്ളവരെ കയറ്റിവിടാനാണ് നീക്കം നടക്കുന്നത്. ഇതിനെതിരെയാണ് യുവജനങ്ങൾ രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ, സഭയുടെ ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ പലർക്കും പരസ്യമായി പ്രതിഷേധം പ്രകടിപ്പിക്കാനും സാധിക്കുന്നില്ല.
കോട്ടയത്തെ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഹൈജാക്ക് ചെയ്യപ്പെടുന്നുവോ എന്ന സംശയമാണ് ഈ യുവജനങ്ങളിൽ പലരും ഇപ്പോൾ പങ്ക് വയ്ക്കുന്നത്. മെത്രാസന ഭാരവാഹിത്വത്തിലേയ്ക്കു നടക്കുന്ന തിരഞ്ഞെടുപ്പിലാണ് യാതൊരു മാനദണ്ഡവുമില്ലാതെ സെലിബ്രിട്ടിയാണ് എന്ന കാരണം മാത്രം ചൂണ്ടിക്കാട്ടി, ഒരു താര പരിവേഷമുള്ള യുവാവിനെ കെട്ടിയിറക്കാൻ നീക്കം നടക്കുന്നത്. യുവജന പ്രസ്ഥാനത്തിൽ ഭാരവാഹിയാകാൻ സെലിബ്രിറ്റി സ്റ്റാറ്റസാണോ മാനദണ്ഡം എന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവജന പ്രസ്ഥാനത്തിലെ സാധാരണ പ്രവർത്തകർ കൊടി കെട്ടാനും ട്രാഫിക് നിയന്ത്രണത്തിനും സഭയുടെയും പള്ളിയുടെയും കാര്യങ്ങൾക്കുമായി രാപകൽ ഇല്ലാതെ ഓടിനടക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ യുവാക്കളെയെല്ലാം തഴഞ്ഞുകൊണ്ട് സമൂത്തിൽ ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടെന്ന ഒരൊറ്റ കാരണം മാത്രം ചൂണ്ടിക്കാട്ടി ഇപ്പോൾ ഒരാളെ സഭയുടെ തലപ്പത്തേയ്ക്കു കെട്ടിയിറക്കുന്നത്. ഇത് എന്തിനാണ്, ഇയാളെ കെട്ടിയിറക്കുന്നത് കൊണ്ട് എന്ത് അംഗീകാരമാണ് യുവജനങ്ങൾക്ക് ലഭിക്കുന്നതെന്ന ചോദ്യമാണ് യുവജന സംഘടനകളിലെ അംഗങ്ങൾ തന്നെ ഉയർത്തുന്നത്.
പ്രസ്ഥാനാംഗങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നവരുടെയും തെരഞ്ഞെടുക്കപ്പെട്ടവരുടെയും വാക്കുകൾക്ക് യാതൊരു വിലയും ഇവിടെ ലഭിക്കുന്നില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ നൽകുന്ന സൂചന. എന്തിനാണ് മെത്രാസന അസംബ്ലി പോലുള്ള പ്രഹസനങ്ങൾ എന്നാണ് ഈ യുവാക്കൾ ഇപ്പോൾ ചോദിക്കുന്നത്. പുറത്ത് നിന്നുള്ളവരെ കെട്ടിയിറക്കാൻ കോട്ടയത്ത് കാര്യശേഷിയുള്ള യുവജനങ്ങൾക്ക് ക്ഷാമമാണോ എന്ന ചോദ്യമാണ് ഇപ്പോൾ യുവജനങ്ങൾ ഉയർത്തുന്നത്.
യുവാക്കളുടെ ഈ ചോദ്യങ്ങൾക്ക് ആരും മറുപടി പറയാൻ തയ്യാറായിട്ടില്ല. ഇതാണ് ഇപ്പോൾ യുവജനങ്ങളുടെ ആശയും നശിപ്പിക്കുന്നത്. മനസു മടുപ്പിക്കുന്നതും. രണ്ടര വർഷം മുൻപ് യുവജന പ്രസ്ഥാനം മെത്രാസന അസംബ്ലിയിൽ കോട്ടയത്തെ യുവജനങ്ങൾ ഒരു വള്ളപ്പാടകലെ തോല്പിച്ചവരെ നോമിനേറ്റ് ചെയ്ത് കെട്ടിയിറക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഭദ്രാസന ഭാരവാഹികളാക്കി പ്രസ്ഥാനത്തെ തോല്പിച്ചവരെ, വീണ്ടും 2022-ൽ യുവജനപ്രസ്ഥാനവുമായി പുലബന്ധം പോലും പുലർത്താത്ത ഒരു വ്യക്തിയെയാണ് ഇപ്പോൾ ജനറൽ സെക്രട്ടറിയാക്കാൻ നീക്കം നടക്കുന്നത്. ഇത് വഴി എന്ത് സന്ദേശമാണ് സാധാരണക്കാരായ യുവജനങ്ങൾക്ക് നൽകുന്നതെന്ന സംശയമാണ് ഉയരുന്നത്.