കോട്ടയം പാലായിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ; പരിക്കേറ്റ പാലാ സ്വദേശിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ :  ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു യുവാവിന് പരിക്ക്. പാലാ സ്വദേശി എബിൻ ബിനോയി (26) യുടെ ബൈക്കാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ  എബിനെ  ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് മുരിക്കും പുഴ ഭാഗത്ത് വച്ചായിരുന്നു അപകടം. പാലാ മുത്തോലി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അപകടം പെരുകുകയാണ്. അപകടത്തിൽ നിരവധി ആളുകളെയാണ് പാലായിലെയും സമീപ പ്രദേശങ്ങളിലേയും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്.

Advertisements

Hot Topics

Related Articles