കോട്ടയം പാലായിൽ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ കൈ പലകകൾക്കിടയിൽ കുരുങ്ങി ഒരാൾ മുങ്ങിമരിച്ചു

പാലാ : പാലാ പയപ്പാർ അമ്പലത്തിന് സമീപം കവറുമുണ്ടയിൽ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ കൈ പലകകൾക്കിടയിൽ കുരുങ്ങി ഒരാൾ മുങ്ങിമരിച്ചു. കരൂർ സ്വദേശി ഉറുമ്പിൽ രാജു (53) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വെള്ളത്തിൽ മുങ്ങി പലകകൾക്കി ടയിൽ കയർ കുരുക്കാനുള്ള ശ്രമത്തിനിടെ കൈ കുടുങ്ങിയാണ് രാജു മരിച്ചത്.കരൂർ പഞ്ചായത്തിലെ 7-ാം വാർഡ് കവറുമുണ്ടയിലാണ് സംഭവം. ചെക്ക്ഡാമിന് മറുകരയിൽ 3 കുടുംബങ്ങളാണ് താമസിക്കുന്നത്. പ്രധാന ജംഗ്ഷനിലേയ്ക്കെത്താൻ ഇവർ ചെക്ക്ഡാമിന് മുകളിലൂടെയാണ് നടക്കാറുള്ളത്. അല്ലെങ്കിൽ 2 കിലോമീറ്റർ ഓളം ചുറ്റി സഞ്ചരിക്കണം. ഇത്തവണ മഴ ശക്തിപ്രാപിക്കും മുൻപേ വെള്ളം തടഞ്ഞുനിർ ത്തുന്ന പലകകൾ മാറ്റണമെന്ന് കുടുംബങ്ങൾ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നട പടിയുണ്ടായില്ല.

Advertisements

തുടർന്ന് പഞ്ചായത്ത് അനുമതിയോടെ ഇന്ന് ഇവർതന്നെ പലകകൾ മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. മറുകരയിലെ താമസക്കാരും സുഹൃത്തുക്കളും ചേർന്നാണ് രാജുവിനൊപ്പം പലകകൾ മാറ്റിയത്. ചെക്ക്ഡാമിന് 4 ഷട്ടറുകളാണുള്ളത്. 3 ഷട്ടറുകൾ മാറ്റിയശേഷം അവസാനത്തെ ഷട്ടറിന്റെ പലക കൾ മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. ഒരാൾ താഴ്ചയിലധികം വെള്ളമുള്ളപ്പോഴാ ണ് പലകകൾ മാറ്റാനുള്ള ശ്രമം നടത്തിയത്. എന്നാൽ ഏതാനും ദിവസം മുൻപ് അധികൃതർ ന ടപടി സ്വീകരിച്ചിരുന്നുവെങ്കിൽ അപകടം ഒഴിവാക്കാനാകുമായിരുന്നു.സംഭവത്തെ തുടർന്ന് പാലായിൽ നിന്നും ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു. ഫയർഫോഴ്സ് സംഘം എത്തുംമുൻപേ നാട്ടുകാർ രാജുവിനെ വെള്ളത്തിൽ നിന്നും പുറത്തെടു ത്തിരുന്നു. മൃതദേഹം പാലാ ജനറലാശുപ്രതിയിലേയ്ക്ക് മാറ്റി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.