പാലാ കൊട്ടാരമറ്റം ബസ്സ്റ്റാൻഡ് അടച്ച് പന്തൽ നിർമ്മാണം ; ടോൾ മഴയിൽ പ്രതിഷേധം തീർത്ത് ജനങ്ങൾ 

പാലാ : ചുട്ടുപൊള്ളുന്ന കൊടുംവേനൽ കാലത്ത് നൂറുകണക്കായ അമ്മമാരും,കുട്ടികളും, വയോജനങ്ങളും അതോടൊപ്പം തന്നെ കച്ചവടക്കാരെയും പെരുവഴിയിലാക്കി  നടത്തുന്ന കൊട്ടാരമറ്റം ബസ് സ്റ്റാന്റിലെ പന്തൽ നിർമ്മാണത്തിന്  എതിരെ സോഷിൽ മീഡിയായിൽ ടോൾ മഴ തീർത്ത് ശക്തമായ പ്രതിഷേധം  നടത്തുകയാണ് ജനങ്ങൾ . ഈ മാസം 11 ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ജാഥയുടെ സ്വീകരണത്തിനായാണ് ഇന്നലെ മുതൽ ബസ് സ്റ്റാന്റ് അടച്ച് പന്തൽ നിർമ്മാണം ആരംഭിച്ചത് ഇതോടെ ബസുകളുടെ പാർക്കി ഗ് സ്റ്റാന്റിന് വെളിയിൽ ആയി കൂടാതെ വഴി ബ്ലോക്കും ഗതാഗത തടസവും അയതോടെയാണ് യുവാക്കളുടെ കൂട്ടായ്മകൾ സോഷ്യൽ മീഡിയായിൽ ട്രോളുകളുമായി വേറിട്ട പ്രധിക്ഷേധം രേഖപെടുത്തി രംഗത്ത് എത്തിയത്.

Advertisements

Hot Topics

Related Articles