കോട്ടയം: ഭക്ഷണത്തിൽ മായവും വിഷവും കലർത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ വിഭാഗവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന പരിശോധന തുടരുന്നു. ബുധനാഴ്ച രാവിലെ പാലായിൽ ആരോഗ്യ വിഭാഗമാണ് ഒടുവിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിൽ പഴകിയ മീൻ പിടിച്ചെടുത്തിട്ടുണ്ട്. പാലാ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മീൻ പിടിച്ചെടുത്തത്.
പാലാ നഗരസഭയിലെ തെക്കേക്കരയിലെ സെന്റ് ആന്റ്‌സ് മീൻ വിൽപ്പന ശാലയിൽ നിന്നാണ് പഴകിയ മീൻ പിടിച്ചെടുത്തത്. നഗരസഭ ആരോഗ്യ വിഭാഗം രാവിലെ നടത്തിയ പരിശോധനയിലാണ് പഴകിയ ദുർഗന്ധം വമിക്കുന്ന മീൻ പിടിച്ചെടുത്തത്. മീനിൽ നിന്നും പുഴു അരിച്ചിറങ്ങിയിരുന്നു. ഇത് കൂടാതെ അതിരൂക്ഷമായ ദുർഗന്ധവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ പാലാ നഗരത്തിലെ മീൻ വിൽപ്പന ശാലകളിൽ അടക്കം പരിശോധന ശക്തമാക്കുമെന്നു ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്.