പാലായിൽ കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപ്പനശാലയിൽ മദ്യം വാങ്ങാൻ എത്തിയ ആളെ ആക്രമിച്ചു പണവും സ്വർണവും കവർന്നു; പാലാ ളാലം സ്വദേശിയായ യുവാവ് അറസ്റ്റിൽ

പാലാ:
പാലായിൽ കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപ്പനശാലയിൽ മദ്യം വാങ്ങാൻ എത്തിയ ആളെ ആക്രമിച്ചു പണവും സ്വർണവും കവർന്നു; പാലാ ളാലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പാലാ ളാലം പരുമലക്കുന്ന് ഭാഗത്ത് പരുമല വീട്ടിൽ ജോർജ്ജ് മകൻ ജോജോ ജോർജ്ജ് (29)ആണ് പാലാ പോലീസിന്റെ പിടിയിലായത്. ഉച്ച തിരിഞ്ഞ് പാലാ കട്ടക്കയം ഭാഗത്തുള്ള കൺസ്യൂമർ ഫെഡ്ഡിന്റെ മദ്യവിൽപന ശാലയിൽ നിന്നും മദ്യം വാങ്ങാനെത്തിയ ഇടുക്കി സ്വദേശിയെ ആക്രമിച്ച് പരിക്കേൽപിച്ച് പോക്കറ്റിൽ ഉണ്ടായിരുന്ന 3000/ രൂപ അടങ്ങിയ പഴ്‌സും 13000/ രൂപ വില വരുന്ന ഫോണും തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. കേസിൽ പ്രതിയായ ജോജോയെ പാലാ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പാലാ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ കെ, സന്തോഷ് കെ സി, ബിജു ചെറിയാൻ, ഹരിഹരൻ, സി പി ഒ ജോസ് ചന്ദർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ആളാണ്. ഇയാൾക്കെതിരെ പാലാ പോലീസ് കാപ്പ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.

Advertisements

Hot Topics

Related Articles