കോട്ടയം: പാറമ്പുഴയിൽ മംഗളം ബി.ആർക്ക് കോളേജ് വിദ്യാർത്ഥികളും നാട്ടുകാരും തമ്മിൽ സംഘർഷം. ഓട്ടോറിക്ഷയുടെ സിഗ്നൽ ഇട്ടതിനെച്ചൊല്ലിയാണ് വിദ്യാർത്ഥികളും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. ഓട്ടോ ഡ്രൈവറും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടുന്നത് കണ്ട് തടയാൻ എത്തിയ നാട്ടുകാരെയാണ് വിദ്യാർത്ഥികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. സംഘർഷത്തിൽ സാരമായി പരിക്കേറ്റ പാറമ്പുഴ പുതിയാറ ചന്ദ്രൻപിള്ള (75), മറ്റത്തിൽ ഷാജി (56) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ. ഒൻപതരയോടെയാണ് കോളേജിലെ വിദ്യാർത്ഥികളായ ആറംഗ സംഘം ഇവിടെ എത്തിയത്. നാല് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവർ കോളേജിനുള്ളിലേയ്ക്കു കയറുന്നതിനിടെ മുന്നിൽ പോയ ഓട്ടോറിക്ഷാ ഡ്രൈവറുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന്, ഓട്ടോറിക്ഷാ ഡ്രൈവറുമായി സംഘർഷമുണ്ടായി. ഓട്ടോയുടെ സിഗ്നൽ ഇട്ടതിനെച്ചൊല്ലിയാണ് ഇവർ തമ്മിൽ സംഘർഷമുണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഘർഷം കണ്ടാണ് ഇവിടെയുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ സ്ഥലത്ത് എത്തിയത്. വിദ്യാർത്ഥികളെ മുൻകൂട്ടി പരിചയമുണ്ടായിരുന്നതിനാൽ പ്രശ്‌നം പറഞ്ഞു തീർക്കുന്നതിന് വേണ്ടിയാണ് ഇവർ ഇടപെട്ടത്. എന്നാൽ, ഇതോടെ നാട്ടുകാരുടെ നേരെ വിദ്യാർത്ഥികൾ തിരിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തുടർന്ന് രണ്ടു കൂട്ടരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. വിദ്യാർത്ഥികളുടെ ആക്രമണത്തിലാണ് രണ്ടു പേർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ ഗാന്ധിനഗർ പൊലീസ് നാലു വിദ്യാർത്ഥികളെയും കസ്റ്റഡിയിൽ എടുത്തു.