കോട്ടയം: പാമ്പാടി കൂരോപ്പടയിൽ റോഡരികിൽ പാമ്പിനെ കണ്ടു. റോഡിലൂടെ ഇഴഞ്ഞു നീങ്ങിയ പാമ്പ് സമീപത്തെ പുരയിടത്തിലേയ്ക്കു കയറി. ഈ പുരയിടത്തിലെ കരികിലയ്ക്കുള്ളിൽ ഒളിച്ചിരിക്കുകയാണ് പാമ്പ്. കണ്ടത് പെരുമ്പാമ്പിനെയാണ് എന്ന സംശയത്തിലാണ നാട്ടുകാർ.
ഞായറാഴ്ച രാത്രിയോടെയാണ് കൂരോപ്പട മാതൃമല റൂട്ടിൽ ഇഞ്ചിപ്പറമ്പ് ഭാഗത്ത് പാമ്പിനെ കണ്ടത്. റോഡിലൂടെ ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ കണ്ട് ആളുകൾ പിന്നാലെ എത്തിയെങ്കിലും സമീപത്തെ പുരയിടത്തിൽ പാമ്പ് കയറി ഒളിച്ചു.
പാമ്പിനെ കണ്ട വിവരം അറിഞ്ഞതോടെ നൂറുകണക്കിന് ആളുകളാണ് ഇവിടേയ്ക്ക് ഒഴുകിയെത്തിടയത്. കണ്ടത് പെരുമ്പാമ്പിനെ തന്നെയാണ് എന്നു ദൃക്‌സാക്ഷികൾ ഉറപ്പിക്കുന്നുണ്ട്. എന്നാൽ, കണ്ടത് മലമ്പാമ്പിനെയാണ് എന്ന നിലപാടാണ് ഒരു വിഭാഗം ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ നാട്ടുകാർ വിവരം വനം വകുപ്പിനെ അറിയിച്ചു. വനം വകുപ്പ് അധികൃതർ എത്തുന്നതിനു വേണ്ടി കാത്തിരിക്കുകയാണ് നാട്ടുകാർ. ഗ്രാമപ്രദേശമായ കൂരോപ്പടയിൽ പെരുമ്പാമ്പിനെ കണ്ടതിന്റെ ആശങ്കയിലാണ് ജനങ്ങൾ.