കോട്ടയം പാമ്പാടി വെള്ളൂർ എട്ടാം മൈലിലെ അപകടം ; 5 പേർക്ക് പരിക്ക് ; ഡ്രൈവർ തിരുവനന്തപുരം സ്വദേശി രാകേഷിന് പൊള്ളലേറ്റു ; കടയുടമ ഉദയശ്രീ സാരമായ പരിക്കുകളോടെ മെഡിക്കൽ കോളജിൽ

കോട്ടയം : വെള്ളൂർ എട്ടാം മൈലിൽ പെട്രോൾ ടാങ്കർ ലോറി ബജി കടയിലേയ്ക്ക് ഇടിച്ച് കയറി അപകടം. 6 പേർക്ക് പരിക്കേറ്റു. വൈകിട്ട് 4 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. കോട്ടയം ഭാഗത്തേയ്ക്ക് വന്ന പെട്രോൾ ടാങ്കർ വെള്ളൂർ പിടിഎം സ്കൂളിന് മുൻവശത്തെത്തിയപ്പോൾ നിയന്ത്രണം വിട്ട് വഴിയോരത്തെ ബജി കടയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. കട ഉടമയായ പത്താം മൈൽ സ്വദേശിനി ഉദയശ്രീ (31) കടയിൽ

Advertisements

ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥികളായ തിരുവനന്തപുരം സ്വദേശി ജയ്ജിത്ത് (28) കുരിശിങ്കൽ സ്വദേശി ആശിഷ് (28) , കൊടുങ്ങൂർ സ്വദേശി (28) , എന്നിവർക്കും , തിരുവന്തപുരം സ്വദേശിയായ ഡ്രൈവർ രാകേഷിനും(38) പരിക്കേറ്റു. ഡ്രൈവറുടെ ദേഹത്ത് തിളച്ച എണ്ണ വീണ് പൊള്ളലേറ്റിട്ടുണ്ട് . സാരമായി പരിക്കേറ്റ ഉദയശ്രീയെ സർജറിക്ക് വിധേയയാക്കി. റോഡരികിലുള്ള തട്ടുകട 50 മീറ്ററോളം ഇടിച്ച് നിരക്കിയ ശേഷം സമീപത്തെ മരത്തിലിടിച്ച് ലോറി നിൽക്കുകയായിരുന്നു. പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

Hot Topics

Related Articles