പാമ്പാടി: സാഹിത്യകാരൻ പൊൻകുന്നം വർക്കിയുടെ ചരമദിനത്തിൽ നവലോകം സാംസ്കാരിക കേന്ദ്രം അനുസ്മരണ സമ്മേളനം നടത്തി. അദ്ദേഹത്തിന്റെ പെരിഞ്ചേരിൽ വസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടന്നു. സഹകരണ മന്ത്രിയും നവലോകം ചെയർമാനുമായ വി എൻ വാസവൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ വൈസ് ചെയർമാൻ കെ പി ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായി.
കാപ്കോസ് പ്രസിഡന്റായി ചുമതലയേറ്റ
കെ എം രാധാകൃഷ്ണൻ , കേരള അർബൻ & റൂറൽ ഡവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാനായി ചുമതലയേറ്റ അഡ്വ. റെജി സഖറിയ എന്നീ നവലോകം അംഗങ്ങളെ മന്ത്രി വി എൻ വാസവൻ അനുമോദിച്ചു.
നവലോകം ജോയിന്റ് സെക്രട്ടറി
വി എം പ്രദീപ് , സി എം മാത്യു, ബിജി കുര്യൻ, പ്രസന്നൻ ആനിക്കാട്, പ്രൊഫ. അന്നമ്മ ജോർജ് , പൊൻകുന്നം വർക്കിയുടെ മകൻ ജോണി, നടരാജൻ എം.സി അജിത് എന്നിവർ സംസാരിച്ചു.