കോട്ടയം പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ചു; പിക്കപ്പ് ഡ്രൈവർക്ക് പരിക്ക്

കോട്ടയം: പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർക്ക് പരിക്ക്. ഞാലിയാകുഴി സ്വദേശിയായ ഡ്രൈവർക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. വാകത്താനം ഭാഗത്തു നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്നു പിക്കപ്പ് വാൻ. ഈ വാൻ എതിർ ദിശയിൽ നിന്നും എത്തിയ മൂഴിപ്പാറ ബസിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. നാട്ടുകാർ ചേർന്നാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹത്തിന്റെ കാലിന് ഒടിവുണ്ടായിട്ടുണ്ട്. അപകട വിവരം അറിഞ്ഞു ചിങ്ങവനം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി.

Advertisements

Hot Topics

Related Articles