കോട്ടയം പരുത്തുംപാറയിൽ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിംങ്; കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും ഭീഷണിയാകുന്നതായി പരാതി; അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആരോപണം

കോട്ടയം: പരുത്തുംപാറയിൽ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിംങ് അപകടം വർദ്ധിപ്പിക്കുന്നതായി പരാതി. പരുത്തുംപാറ കവലയിൽ പാർക്ക് ചെയ്യുന്ന സ്വകാര്യ ബസുകളാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. കോട്ടയത്ത് നിന്ന് പരുത്തുംപാറ വരെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് ഇത്തരത്തിൽ ജംഗ്ഷനിൽ തന്നെ പാർക്ക് ചെയ്യുന്നത്. ഇത് മൂലം ജംഗ്ഷനിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായാണ് നാട്ടുകാരുടെ പരാതി. ഇത്തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം പലപ്പോഴും ഗതാഗതം തടസപ്പെടുന്നത് പതിവാണ്. റോഡിലേയ്ക്ക് ഇറക്കിയാണ് ഈ സ്വകാര്യ ബസുകൾ പാർക്ക് ചെയ്യുന്നത്. ഇതു മൂലം പലപ്പോഴും കാൽനട പോലും ഈ റോഡിലൂടെ സാധിക്കാത്ത സ്ഥിതിയാണ്. കാൽനടയാത്രക്കാർക്കും, ബൈക്ക് യാത്രക്കാർക്കും അപകടം വരുത്തുന്ന രീതിയിലാണ് ഇവിടെ സ്വകാര്യ ബസുകൾ പാർക്ക് ചെയ്യുന്നതെന്നാണ് പരാതി. ഈ സ്വകാര്യ ബസുകൾ പന്നിമറ്റം റോഡിൽ പാർക്ക് ചെയ്താൽ ഗതാഗത തടസം പരിഹരിക്കാൻ സാധിക്കുമെന്നും നാട്ടുകാർ പറയുന്നു. വിഷയത്തിൽ അടിയന്തരമായി അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisements

Hot Topics

Related Articles