കോട്ടയം പാറമ്പുഴ ഇറഞ്ഞാൽ റോഡിൽ പാലത്തിനു സമീപത്ത് റോഡിൽ വൻ കുഴി; റോഡും പാലവും അപകട ഭീതിയിൽ; ദുരന്തം മുന്നിൽ കണ്ട് നാട്ടുകാർ; അധികൃതർ ഇടപെടണമെന്ന് ആവശ്യം ശക്തം

കോട്ടയം: കഞ്ഞിക്കുഴി പാറമ്പുഴ ഇറഞ്ഞാൽ റോഡിൽ ഇറഞ്ഞാൽ പാലത്തിനു സമീപം വൻ ഗർത്തം. പാലത്തിനു സമീപത്തായാണ് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. വലിയ ഗർത്തം ഉണ്ടായതോടെ നാട്ടുകാർ അടക്കമുള്ളവർ ഭീതിയിലാണ്.

Advertisements

പാലത്തിനു സമീപത്തെ അപ്രോച്ച് റോഡിലാണ് അപകടകരമായ രീതിയിൽ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. റോഡിന്റെ ഒരു ഭാഗത്ത് രണ്ടു പേർക്ക് ഇറങ്ങി നിൽക്കാവുന്ന രീതിയിലുള്ള കുഴിയാണ് കാണപ്പെട്ടിരിക്കുന്നത്. നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്ന റോഡിലാണ് വലിയ അപകട സാധ്യത ഉയർത്തിയ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. നാട്ടുകാർ പൊതുമരാമത്ത് വകുപ്പിൽ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഭാരവാഹനങ്ങൾ കടന്നു പോയാൽ റോഡ് ഇടിഞ്ഞു താഴാനും അപകടം ഉണ്ടാകാനുമുള്ള സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അടിയന്തരമായി അറ്റകുറ്റപണികൾ നടത്തിയില്ലെങ്കിൽ കാത്തിരിക്കുന്നത് വൻ ദുരന്തം ആകും.

Hot Topics

Related Articles