കോട്ടയം : പാറപ്പാടത്ത് സ്വകാര്യ ഡെക്കറേഷൻ കമ്പനിയുടെ ഗോഡൗൺ കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ അടങ്ങിയ ഗോഡൗൺ ആണ് കത്തി നശിച്ചത്. പാറപ്പാടം സ്വദേശി രാജുക്കുട്ടന്റെ ഉടമസ്ഥതയിലുള്ള പാരഡൈസ് ഡെക്കറേഷൻ്റെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. ചൊവ്വാഴ്ച അർദ്ധരാത്രി 1.36 ഓടെയായിരുന്നു അപകടം. കോട്ടയം അഗ്നിരക്ഷസേനാ യൂണിറ്റിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. അപകടത്തില്‍ ഗോഡൗണിലുണ്ടായിരുന്ന ദിവാന് കോട്ട് , സൗണ്ട് സിസ്റ്റം , വൈദ്യുതി ഉപകരണങ്ങള്‍, നിലവിളക്ക് , കാര്‍പ്പെറ്റ് എന്നിവ പൂര്‍ണ്ണമായും കത്തി നശിച്ചു. 18 സെന്റ് സ്ഥലത്ത് ഭിത്തിയും ഇരുമ്പ് പൈപ്പുകളും ജിഐ ഷീറ്റ് ഉപയോഗിച്ച് റൂഫ് ചെയ്തതുമായ ഗോഡൗണിനാണ് അഗ്നി ബാധയുണ്ടായത്. അപകടത്തിന്റെ നഷ്ടം കണക്കാക്കിയിട്ടില്ല. എങ്കിലും ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ഉടമ. തീപിടുത്തത്തിന് കാരണമെന്ത് എന്ന് കണ്ടെത്തിയിട്ടില്ല.