പത്തനംതിട്ട ജില്ലാ കോടതി വളപ്പിൽ ബാലവേല വിരുദ്ധ ദിനം ആചരിച്ചു

പത്തനംതിട്ട : ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും, പത്തനംതിട്ട, ചുട്ടിപ്പാറ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ് എൻഎസ്എസ് വോളൻ്റിയേർസിന്റയും സംയുക്ത ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലാ കോടതി വളപ്പിൽ ബാലവേല വിരുദ്ധ ദിനം ആചരിച്ചു. ജില്ലാ ജഡ്ജ് എൻ ഹരികുമാർ, കോഴഞ്ചേരി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാൻ അഡിഷണൽ ജില്ലാ ജഡ്ജ് ജയകൃഷ്ണൻ ജി പി, ജുഡീഷ്യൽ ഓഫീസേഴ്സ്, കോടതി ജീവനക്കാർ, അഭിഭാഷകർ, പാര ലീഗൽ വോളണ്ടർസ് എന്നിവർ പങ്കെടുത്തു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി അരുൺ ബെച്ചു എൻ എൻ പ്രസ്തുത പരിപാടിക്ക് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles