തിരുവല്ല : 2021ഒക്ടോബറിലുണ്ടായ അതിശക്തമായ പ്രളയത്തിൽ സമീപനപാത ഒലിച്ചുപോയതിനെ തുടർന്ന് ഗതാഗതം നിലച്ചുപോയ കോമളത്തിൽ ഏഴു മാസങ്ങൾ പിന്നിട്ടിട്ടും നാളിതുവരെ പകരം സംവിധാനം ഏർപ്പുടുത്താത്തിതിനെതിരെ അതിശക്തമായ ജനകീയ പ്രതിഷേധം.വെണ്ണിക്കുളം ജംഗ്ഷനിൽ നിന്നും ആരംഭിച്ച സമരസന്ദേശ വാഹനജാഥ തുരുത്തിക്കാട് മാർത്തോമ്മാ ഇടവക വികാരി റവ ജേക്കബ് പോൾ ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളിൽ വിശദീകരണയോഗങ്ങൾക്ക് ശേഷം കോമളം കാണിക്ക മണ്ഡപം ജംഗ്ഷനിൽ നടന്ന സമരപ്രഖ്യാപന കൺവൻഷൻ ജോസഫ് എം പുതുശേരി എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു.കോമളം ജനകീയ വേദി പ്രസിഡന്റ് മോൺസൺ കുരുവിളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റവ ഫാ ഷിജു തോമസ് ഡോക്ടർ സജി ചാക്കോ (മുൻ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ) അഡ്വ ചെറിയാൻ വർഗ്ഗീസ് (റിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്) ബിജു നൈനാൻ മരുതുക്കുന്നേൽ (കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ) വിനീത് കുമാർ (പുറമറ്റം ഗ്രാമപഞ്ചായത്ത് അംഗം) കെ വി രശ്മിമോൾ (പുറമറ്റം ഗ്രാമപഞ്ചായത്ത് അംഗം) അഡ്വ റെനി ജേക്കബ്,ജോസ് ഫിലിപ്പ് പെരിയലത്ത്, വി എം ജി പണിക്കർ, ഉണ്ണികൃഷ്ണൻ താന്നിക്കൽ, ശ്രീകുമാർ പുത്തോട്ടിൽ, കെ ആർ ചന്ദ്രൻ മുതലായവർ പ്രസംഗിച്ചു.