കോട്ടയം മൂലവട്ടം കുന്നമ്പള്ളിയിൽ വർക്ക്ഷോപ്പിനുള്ളിൽ നിർത്തിയിട്ട ജീപ്പ് തീ പിടിച്ച് കത്തി നശിച്ചു ; വർക്ക് ഷോപ്പ് ഉടമയുടെ ഓട്ടോറിക്ഷയ്ക്കും നാശ നഷ്ടം

കൊല്ലാട് : കോട്ടയം മൂലവട്ടം കൊല്ലാട് കുന്നമ്പള്ളിയിൽ വർക്ക്ഷോപ്പിനുള്ളിൽ നിർത്തിയിട്ട ജീപ്പ് തീ പിടിച്ച് കത്തി നശിച്ചു. കുന്നമ്പള്ളി കുറ്റിയിൽ വീട്ടിൽ സിബി കുര്യൻ്റെ വീട്ടുമുറ്റത്തെ വർക്ക്ഷോപ്പിൽ നിർത്തിയിട്ട ജീപ്പാണ് പൂർണമായും കത്തിനശിച്ചത്. ജീപ്പിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കും ഭാഗീകമായി തീ പിടിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10.15 ഓടെ ആയിരുന്നു സംഭവം. വർക്ക് ഷോപ്പ് ഉടമ സിബി ഭാര്യയെ ജോലിയ്ക്ക് വിടുന്നതിനായി മൂലവട്ടം ദിവാൻ കവലയിൽ പോയിരിക്കുകയായിരുന്നു. ഈ സമയത്ത് ആണ് വർക്ക് ഷോപ്പിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് , നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചു. അഗ്നി രക്ഷാ സേനാ സംഘം സ്ഥലത്തെത്തി തീ കെടുത്തി. രണ്ടു ലക്ഷം രൂപയിൽ അധികം നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. കോട്ടയത്തു നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തിയാണ് തീ കെടുത്തിയത്.

Advertisements

Hot Topics

Related Articles