കോട്ടയം : ജില്ലയിലെ പമ്ബുകളില്‍ ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ ഒരു കാർ മുങ്ങുന്നതായി പരാതി. വ്യാജ നമ്ബർ ഉപയോഗിച്ച വെള്ള ഹോണ്ട കാറാണ് പമ്ബുകളില്‍ എത്തി ഇന്ധനം നിറക്കുന്നത്. ചങ്ങനാശ്ശേരിയിലെ ഒരു പമ്ബില്‍ നിന്നും കഴിഞ്ഞ ദിവസം ഇന്ധനം നിറച്ച് പണം നല്‍കാതെ മുങ്ങി. 4200 രൂപയ്ക്കാണ് ഇന്ധനം നിറയ്ക്കുന്നത്. ജില്ലയിലെ വിവിധ പമ്ബുകളില്‍ നിന്ന് 4200 രൂപയ്ക്ക് ഇന്ധനം നിറച്ച് മുങ്ങിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Advertisements