പെട്ടിമുടി ദുരന്തം അനാഥമാക്കിയ ഗോപിക ഇനി ഡോക്ടർ …! പാലാ ബ്രില്ലിയൻറ് സ്‌റ്റഡി സെന്ററിന്റെ ശിഷ്യണത്തിൽ ജീവിത വിജയം കണ്ടെത്തി ഗോപിക

പാലാ : പെട്ടിമുടി ദുരന്തം അനാഥമാക്കിയ ഗോപിക ഇനി ഡോക്ടർ ആയി സമൂഹത്തെ സേവിക്കും. നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തില്‍ കുടുംബത്തിലെ 24 പേരെ നഷ്ടപ്പട്ട ജി.ഗോപിക ഇന്ന് ജീവിതത്തിലെ പുതിയൊരു അദ്ധ്യായം തുടങ്ങുകയാണ്. പാലക്കാട് മെഡിക്കല്‍ കോളജില്‍ ഗോപിക ഇന്ന് എംബിബിഎസിന് ചേരും.

Advertisements

പാലാ ബ്രില്ലിയൻറ് സ്‌റ്റഡി സെന്റർ ആണ് ഗോപികയെ ഭാവിയിലേക്ക് കൈപിടിച്ചുയർത്തിയത്. ഇവര്‍തന്നെയാണ് രക്ഷിതാക്കളുടെ സ്ഥാനത്ത് നിന്ന്‌കൊണ്ട് ഗോപികയുടെ അഡ്മിഷനായി ഇന്ന് പാലക്കാടേക്ക് കൊണ്ടുപോകുന്നത്. ജീവിത പ്രതിസന്ധികളിലും കരുത്തിന്റെ പ്രതീകമാണ് ഗോപികയെന്ന് അധ്യാപകർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തന്റെ അച്ഛനമ്മമാരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇതെന്ന് ഗോപിക പറഞ്ഞു. പെട്ടിമുടിയിലെ ദുരന്ത ഭൂമിയിൽ നിന്നും വീണ്ടെടുത്ത ചെളി പുരണ്ട അച്ഛന്റെയും അമ്മയുടെയും ചിത്രങ്ങളാണ് ഇന്ന് അവരെ കുറിച്ചുള്ള ഓർമകളുടെ ബാക്കി പത്രം. സംഭവം നടക്കുമ്പോള്‍ ഗോപികയും സഹോദരി ഹേമലതയും തിരുവനന്തപുരത്തുളള ബന്ധുവിന്റെ വീട്ടിലായിരുന്നു.

ദുരന്തം നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് വരെയും അച്ഛനും അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നും എന്നെ ഒരു ഡോക്ടറായി കാണണമെന്ന അവരുടെ ആഗ്രഹത്തിന് വേണ്ടിയുളള ശ്രമമാണ് ഇനിയെന്നും അതിനായി തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ഗോപിക ട്വന്റിഫോറിനോട് പറഞ്ഞു.

2020 ഓഗസ്റ്റ് ആറിനായിരുന്നു 70 പേരുടെ ജീവനെടുത്ത പെട്ടിമുടി ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഈ ദുരന്തത്തില്‍ അച്ഛന്‍ ഗണേശന്‍, അമ്മ തങ്കം എന്നിവരുള്‍പ്പെടെ 24 കുടുംബാംഗങ്ങളെയാണ് ഗോപികയ്ക്ക് നഷ്ടമായത്. ഭാവിയിൽ സാധാരണക്കാരുടെ സഹായഹസ്‌തമാകാനാണ് ഗോപികയുടെ ആഗ്രഹം. കൂടാതെ തനിക്ക് ലഭിച്ച പ്രോത്സാഹങ്ങള്‍ക്കും പിന്തുണയ്ക്കും സുഹൃത്തുക്കളോടും അധ്യാപകരോടും ജനപ്രതിനിധികളോടും നന്ദി പറയാനും ഗോപിക മറന്നില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.