മൂന്നിലവ്: മൂന്നിലവ് പഞ്ചായത്ത് മേഖല മുഴുവൻ പ്രകാശപൂരിതമാക്കുന്നതിനായി 1000 ലൈറ്റുകൾ സ്ഥാപിക്കുവാൻ 20 ലക്ഷം രൂപ അനുവദിക്കുന്നതായും വിനോദ സഞ്ചാര കേന്ദ്രമായ കട്ടിക്കയം വെള്ളചാട്ട സ്ഥലത്തേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി അഞ്ച് ലക്ഷം രൂപ അനുവദിക്കുന്നതായും തോമസ് ചാഴികാടൻ എം.പി.അറിയിച്ചു.വെള്ളപൊക്ക കെടുതികളും പ്രകൃതിക്ഷോഭവും തുടർച്ചായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മലയോര മേഖലയിലെ വെളിച്ചക്കുറവിന് ആയിരം സ്ട്രീറ്റ് ലൈറ്റുകൾ പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. പുതുശ്ശെരി ഭജനമഠം ജംഗ്ഷനിൽ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മൂന്നിലവ് പഞ്ചായത്തിലെ പുതുശ്ശേരി ഭജനമഠം ജംഗ്ഷനിൽ തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് തുക അനുവദിച്ച് സ്ഥാപിച്ചതാണ് മിനിമാസ്റ്റ് ലൈററ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നിലവ് ഗ്രാമപഞ്ചായത്ത് മെമ്പർ അജിത്ത് ജോർജ് അധ്യക്ഷത വഹിച്ചു. പുതുശ്ശേരി അയ്യപ്പ സേവാസംഘം പ്രസിഡണ്ട് അനിൽകുമാർ പി എലിക്കുഴിയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജറ്റോ ജോസ്, മൂന്നിലവ് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ചാർലി ഐസക്ക്
കെ.ബി. സതീഷ് കുമാർ , ടോബിൻ.കെ.അലക്സ്, ടൈറ്റസ് ജേക്കബ് ,
പുതുശ്ശേരി അയ്യപ്പ സേവാ സംഘം സെക്രട്ടറി അഖിൽ കുമാർ പുളിക്കൽ എന്നിവർ പ്രസംഗിച്ചു.