പ്ലാമ്മൂട്ടിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: പൂവൻതുരുത്ത് പ്ലാമ്മൂട്ടിലെ വീട്ടിലെ മീൻകുളത്തിലെ വലയിൽ കുരുങ്ങിയ പാമ്പ് ചത്തു. പെരുമ്പാമ്പ് എന്ന സംശയത്തിലാണ് നാട്ടുകാർ. മീൻ കുളത്തിൽ കയറിയ പാമ്പിനെ പിടികൂടുന്നതിനായി വനം വകുപ്പ് അധികൃതരെ നാട്ടുകാർ വിളിച്ചു വരുത്തിയിരുന്നെങ്കിലും, ഇവർ എത്തും മുൻപ് പാമ്പ് ചത്തിരുന്നു. പൂവൻതുരുത്ത് പ്ലാമ്മൂട്ടിൽ അറയ്ക്കൽ പ്രഭന്റെ വീട്ടിലെ മീൻ കുളത്തിലാണ് വെള്ളിയാഴ്ച രാവിലെ പാമ്പിനെ കണ്ടെത്തിയത്.
വെള്ളിയാഴ്ച പുലർച്ചെ വീട്ടുകാർ എഴുന്നേറ്റ് നോക്കിയപ്പോഴാണ് മീൻകുളത്തിൽ പാമ്പിനെ കണ്ടത്. ഇതേ തുടർന്ന് ആദ്യം ഇവർ വിവരം പനച്ചിക്കാട് പഞ്ചായത്തംഗം വാസന്തി സലിമിനെ അറിയിച്ചു. വാസന്തി സലിമിന്റെ നിർദേശാനസുരണം പഞ്ചായത്ത് ആക്ടിംങ് പ്രസിഡന്റ് റോയി മാത്യുവിനെ ബന്ധപ്പെടുകയും, തുടർന്നു വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തുന്നതിനു മുൻപ് തന്നെ പാമ്പ് മീൻ കുളത്തിലെ വലയിൽ കുരുങ്ങി ചത്തിരുന്നു. എന്നാൽ, കുളത്തിലെത്തിയത് പെരുമ്പാമ്പ് ആണെന്നാണ് നാട്ടുകാരും വീട്ടുകാരും പറയുന്നത്. എന്നാൽ, ഇത് പെരുമ്പാമ്പ് തന്നെയാണോ എന്നകാര്യത്തിൽ സംശയം ചിലർ പ്രകടിപ്പിക്കുന്നുണ്ട്. പാമ്പ് ചത്തെങ്കിലും വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തിയേക്കും. മീൻ കുഞ്ഞുങ്ങളെ തിന്നാനിറങ്ങിയ പാമ്പ് അബദ്ധത്തിൽ വലയിൽ കുടുങ്ങുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.