കോട്ടയം: പി.എം. കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കൾ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിന് മേയ് 31 നകം ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കണം. ഗുണഭോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. അടുത്തുള്ള പോസ്റ്റ് ഓഫീസിലെ ഇന്ത്യൻ പോസ്റ്റൽ പേയ്മെന്റ് ബാങ്ക് മുഖേന ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾ ആരംഭിക്കാം. കർഷകർക്ക് ആധാർ കാർഡും മൊബൈൽ ഫോണുമായി അടുത്തുള്ള പോസ്റ്റ് ഓഫീസിൽ
മേയ് 25,26,27 ദിവസങ്ങളിലെ ഇതിനായുള്ള പ്രത്യേക ക്യാമ്പയിനിൽ പങ്കെടുക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാ പി.എം കിസാൻ ഗുണഭോക്താക്കളും പദ്ധതി ആനുകൂല്യം തടസ്സമില്ലാതെ ലഭിക്കുന്നതിന് കെ.വൈ.സി പൂർത്തിയാക്കണം. ആധാർ കാർഡും മൊബൈൽ ഫോണുമുപയോഗിച്ച് പി.എം. കിസാൻ പോർട്ടൽ വഴിയോ, അക്ഷയ, മറ്റ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ വഴിയോ കെ.വൈ.സിചെയ്യുന്നതിനായി കേന്ദ്ര സർക്കാർ തയ്യാറാക്കിയിട്ടുള്ള ആൻഡ്രോയിഡ് ആപ്ലിക്കേഷനിലൂടെയോ ചെയ്യണം.
മേയ് 22 മുതൽ മേയ് 27 വരെ അക്ഷയ കേന്ദ്രങ്ങളിൽ ഇതിനായി പ്രത്യേക ക്യാമ്പയിൻ നടക്കും.
റവന്യൂ വകുപ്പിന്റെ റിലിസ് പോർട്ടലിലുള്ള പി.എം കിസ്സാൻ ഗുണഭോക്താക്കൾ അവരവരുടെ സ്വന്തം കൃഷി ഭൂമിയുടെ വിവരങ്ങൾ സമർപ്പിക്കണം. കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങൾ നേരിട്ടോ അക്ഷയ/പൊതുസേവന കേന്ദ്രങ്ങൾ വഴിയോ ചേർക്കണം.
റിലീസ് പോർട്ടലിൽ ഭൂമി സംബന്ധിച്ച് വിവരങ്ങൾ ഇല്ലാത്തവർ, റിലിസ് പോർട്ടലിൽ ഭൂമി വിവരങ്ങൾ ഉണ്ടെങ്കിലും ഇതുവരെ നൽകാൻ സാധിക്കാത്തവർ, ഓൺലൈൻ സ്ഥലവിവരം നൽകാൻ കഴിയാത്തവർ എന്നിവർ അപേക്ഷ 2018-2019 ലെയും നിലവിലെയും കരമടച്ച രസീത് എന്നിവ സഹിതം നേരിട്ട് മേയ് 22 മുതൽ മേയ് 27 വരെ കൃഷി ഭവനിൽ നൽകി ഭൂമി സംബന്ധിച്ച് വിവരങ്ങൾ പി.എം കിസ്സാൻ പോർട്ടലിൽ സമർപ്പിക്കാം. വിശദവിവരത്തിന് അടുത്തുള്ള കൃഷി ഭവൻ സന്ദർശിക്കുകയോ താഴെ പറയുന്ന
ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. ടോൾ ഫ്രീ : 1800-425-1661
0471-2304022
0471-2964022