കേസ് അന്വേഷണവുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥർ കണ്ടത് മോഷണത്തിന് പദ്ധതി തയ്യാറാക്കുന്ന മോഷണ സംഘത്തെ; കോട്ടയം കറുകച്ചാലിൽ ക്രിമിനൽക്കേസുകളിൽ പ്രതികളായ നാലംഗ സംഘം അറസ്റ്റിൽ

കറുകച്ചാൽ: കേസന്വേഷണവുമായി ചെന്ന അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടത് മോഷണത്തിന് പദ്ധതി തയ്യാറാക്കുന്ന ക്രിമിനൽ സംഘത്തെ. ഒളിസങ്കേതത്തിൽ ഇരുന്ന് മോഷണത്തിന് പദ്ധതി തയ്യാറാക്കിയ സംഘത്തെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ മാന്തുരുത്തി ആഴാംച്ചിറ വീട്ടിൽ അഖിൽ എ കെ, (25), ചമ്പക്കര, കല്ലിങ്കൽ അഭയദേവ്( 26), സംക്രാന്തി കണ്ണച്ചാലിൽ ബിന്റോ ബേബി (26് ), പെരുമ്പായിക്കാട്, വട്ടമുകൾ കെനസ് കെ വി (20) എന്നിവരെയാണ് കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പ്രശോഭിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

ജൂൺ എഴിന് മാന്തുരുത്തിയിൽ വച്ച് കാപ്പ പ്രതികൾ തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് കറുകച്ചാൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേസിലെ മൂന്നാം പ്രതി താമസിക്കുന്ന നെടുംകുന്നം മാന്തുരുത്തി ഭാഗത്തുള്ള ആഴാഞ്ചിറ വീട്ടിലെത്തിയ പോലീസ് സംഘം വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ള നാലുപേരെ കൂടി ഇവിടെ കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ഇവരുടെ സാന്നിധ്യം മനസ്സിലാക്കി അവരെ ചോദ്യം ചെയ്തതിൽ പരസ്പരവിരുദ്ധമായി കാര്യങ്ങൾ പറയുകയും, ഇതിലെ രണ്ടു പ്രതികൾക്കെതിരെ ഭവനഭേദനം,മോഷണം, റോബറി തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കറുകച്ചാൽ സ്റ്റേഷനിൽ തന്നെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്ന് മനസ്സിലാക്കുകയും ചെയ്തു. മുൻപ് മോഷണ കേസിൽ പ്രതികൾ ആയിട്ടുള്ള വരും, ക്രിമിനൽ പശ്ചാത്തലം ഉള്ളവരും ആയ ആളുകൾ സംഘം ചേർന്നത് കൃത്യമായ ഗൂഢാലോചനയോടെയും റോബറി തുടങ്ങിയ ഉദ്ദേശത്തോടെയും ആണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കറുകച്ചാൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ പ്രശോഭിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ വിജയകുമാർ ഉൾപ്പെടുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles