കേരള പൊലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കൺവൻഷൻ ; മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: കേരള പൊലീസ് അസോസിയേഷൻ ജില്ലാ കൺവൻഷൻ കോട്ടയം ആൻസ് കൺവൻഷൻ സെന്ററിൽ നടന്നു. കൺവൻഷൻ സഹകരണ രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനു കെ.ഭാസ്‌കർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ രഞ്ജിത്ത്കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു . സ്വാഗത സംഘം ചെയർമാൻ ഇ.എൻ സിബിമോൻ സ്വാഗതം പറഞ്ഞു. ഉപഹാരങ്ങൾ തോമസ് ചാഴികാടൻ എം പി സമർപ്പിച്ചു.

Advertisements

ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക്, ക്രൈംബ്രാഞ്ച് എസ്.പി ജോൺകുട്ടി, വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാർ എന്നിവർ മുഖ്യാതിഥികളായി. വൈക്കം എ.എസ്.പി നകുൽ രാജേന്ദ്ര ദേശ്മുഖ് , കെ.പി.എ സംസ്ഥാന കമ്മിറ്റി ട്രഷറർ സുധീർ ഖാൻ, കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷ്, പാലാ ഡിവൈഎസ്പി എ.ജെ തോമസ്, ചങ്ങനാശേരി ഡിവൈഎസ്പി സി.ജി സനിൽകുമാർ, കെ.പി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംജി കെ.നായർ, കെ.പി.ഒ.എ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.ആർ പ്രശാന്ത്കുമാർ, സെക്രട്ടറി മുഹമ്മദ് സാലി എന്നിവർ ആശംസാ പ്രസംഗം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന ജനറൽ സെക്രട്ടറി സംഘടനാ റിപ്പോർട്ടും , കോട്ടയം കെ.പി.എ സെക്രട്ടറി കെ.ടി അനസ് പ്രവർത്തന റിപ്പോർട്ടും, കെ.പി.എ ട്രഷറർ എൻ.വി അനിൽകുമാർ വരവ്ചിലവ് കണക്കും അവതരിപ്പിച്ചു. പ്രമേയം ജില്ലാ നിർവാഹക സമിതി അംഗം പി.ആർ രാജേഷ് അവതരിപ്പിച്ചു. കെപിഎ ജോ.സെക്രട്ടറി അരുൺകുമാർ എസ് നന്ദി പറഞ്ഞു.

യോഗത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മികച്ച കുറ്റാന്വേഷകനുള്ള പുരസ്‌കാരം നേടിയ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്, മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ തിരക്കഥാകൃത്തും സംവിധായകനുമായ ഷാഹി കബീർ , തിരക്കഥാകൃത്തുക്കളായ നിഥീഷ് ജി, ഷാജി മാറാട് , ബാഡ്ജ് ഓഫ് ഹോണർ നേടിയ അനിൽ വർമ്മ, പി.എസ് അൻസു , മഹേഷ് ചന്ദ്രശേഖരൻ , ടി.ആർ പ്രദീപ് ,ഷമീർ സമദ് , ജോബിൻസ് ജെയിംസ് എന്നിവരെ അസോസിയേഷൻ ആദരിച്ചു. പ്രമോഷനിലൂടെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാകുന്ന സുഭാഷ് വാസു, എസ്.ജയരാജ്, ഇ.എൻ സിബിമോൻ എന്നിവർക്ക് യാത്രയയപ്പ് നൽകി.

Hot Topics

Related Articles