കോട്ടയം : ജില്ലയിൽ ഇന്ന് സർവീസിൽ നിന്ന് വിരമിച്ചത് 43 പൊലീസ് ഉദ്യോഗസ്ഥർ. നർക്കോട്ടിക് സെല്ലിലെ എസ്.ഐ മധുസൂധനൻ പി.എൻ , കാഞ്ഞിരപ്പളളി സ്റ്റേഷനിലെ എസ്.ഐ കെ.കെ രാജു , ഈരാറ്റുപേട്ട എസ്.ഐ ടി.ജി ജയൻ , കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എസ്.ഐ കെ.ജി ഉദയൻ , കോട്ടയം കൺട്രോൾ റൂം എസ്.ഐ രാജേന്ദ്ര പണിക്കർ എസ് , ഗാന്ധിനഗർ സ്റ്റേഷനിലെ എസ്.ഐ എം.പി സാജു , ഏറ്റുമാനൂർ സ്റ്റേഷനിലെ എസ്.ഐ വി. എസ് പദ്മകുമാർ , ക്രൈം ബ്രാഞ്ച് എസ്.ഐ എം.എ തോമസ് , കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ എസ്.ഐ വി. എസ് ഷിബുക്കുട്ടൻ , ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ എസ്.ഐ കെ.കെ രാജപ്പൻ , കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.ഐ പി.എച്ച് നാസർ , കോട്ടയം ട്രാഫിക് എസ്.ഐ ജി.ബാലമുരളി , പൊൻകുന്നം എസ്.ഐ വി.ഡി ലാലു , തിടനാട് എസ്.ഐ അജിത്കുമാർ പി , ട്രാഫിക് എസ്.ഐ കെ.കെ പ്രസാദ് , തൃക്കൊടിത്താനം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അജിത് കുമാർ എം , കുമരകം എസ്.ഐ കെ. ആർ ബൈജു, ജില്ല ഹെഡ്ക്വാർട്ടർ എസ്.ഐ കെ.ഡി ദേവസ്യ, ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ എസ്.ആർ.സിസിൽ , ജില്ലാ ഹെഡ്ക്വാർട്ടർ എ.എസ്.ഐ എൻ.വി റെജി , ഡി.എച്ച്.ക്യു സീനിയർ സിവിൽ പൊലീസ് ഓഫിസർ റോയി മോൻ പി. മൈക്കിൾ , കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ കെ.എസ് ഷാജി , കുമരകം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ എ. ഭാസി , കൺട്രോൾ റൂം സീനിയർ സിവിൽ പൊലീസ് ഓഫിസർ സുരേഷ് ടി.സി , ജില്ലാ ക്രൈം ബ്രാഞ്ചിലെ ഡ്രൈവർ സി.പി. ഒ കെ.എസ് മധു , ജില്ല ഹെഡ്ക്വാർട്ടർ ഡ്രൈവർ സീനിയർ സി.പി. ഒ വി.എസ്. കബീർ , ഹെഡ്ക്വാർട്ടർ ഡ്രൈവർ ഹെഡ് കോൺസ്റ്റബിൾ ഇ.ടി വിജയൻ , റെയിൽവേ പൊലീസ് എസ് .ഐ സാബു മഹാദേവൻ , ക്രൈം ബ്രാഞ്ച് എസ്.ഐ കെ.എസ് വർഗീസ് , കോട്ടയം വെസ്റ്റ് എസ്.ഐ എം.എ അബ്ദുൾ ജലീൽ , ഡി.എച്ച്.ക്യു എസ്.ഐ വി.വി രവീന്ദ്രൻ , കറുകച്ചാൽ എസ് ഐ ഷാജൻ എ.ജി , കൺട്രോൾ റൂം എസ്.ഐ വി. ആർ ഉണ്ണികൃഷ്ണൻ , പാമ്പാടി എസ്.ഐ ജോയ് തോമസ് , പാലാ ട്രാഫിക് എസ്.ഐ ജോർജ് ജോസഫ് , പാലാ എസ്.ഐ വിൻസന്റ് വി.ജെ , പൊൻകുന്നം എസ്.ഐ പി.എം രാജൻ , വനിതാ സെൽ എസ്.ഐ പി.കെ സാലമ്മ , കോട്ടയം കൺട്രോൾ റൂം എസ്.ഐ ടോമി തോമസ് , ഗാന്ധിനഗർ എസ്.ഐ ബി.രാജീവ് , ചങ്ങനാശേരി എസ്.ഐ ജെയിംസ് അഗസ്റ്റിൻ , ഡി.എച്ച്.ക്യു എം.ടി എസ്.ഐ വിനോദ് ചമ്പക്കര , പാലാ എസ്.ഐ കെ.എസ് രാധാകൃഷ്ണൻ പിള്ള എന്നിവരാണ് സർവീസിൽ നിന്ന് വിരമിച്ചത്.
കേരള പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ സർവീസിൽ നിന്ന് വിരമിച്ചവർക്കുള്ള യാത്രയയപ്പ് സമ്മേളനം ജില്ലാ പൊലീസ് മേധാവി ഡി. ശില്പ ഉദ്ഘാടനം ചെയ്തു. വിജിലൻസ് എസ് .പി വി.ജി വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.എ ജില്ലാ പ്രസിഡന്റ് ബിനു കെ.ഭാസ്കർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.എസ് തിരുമേനി സ്വാഗതം ആശംസിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാർ , നർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.എം ജോസ് , കെ.പി.ഒ. എ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംജി കെ. നായർ , കെ.പി.എ സെക്രട്ടറി കെ.ടി അനസ് , കെ.പി.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു ജോർജ് , കെ.പി.എ സംസ്ഥാന നിർവാഹക സമിതി അംഗം പി.എസ് അജേഷ് കുമാർ , കെ.പി.എച്ച്.സി.എസ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സി.വി അനിൽ , കെ.പി.ഒ. എ ജില്ലാ വൈസ് പ്രസിഡന്റ് അജിത് ടി. ചിറയിൽ എന്നിവർ പ്രസംഗിച്ചു.