കോട്ടയം: ജില്ലാ പൊലീസിന് അനുവദിച്ച് പുതിയ ഗൂർഖാ ജീപ്പുകളുടെ ഫ്‌ളാഗ് ഓഫ് ഫെബ്രുവരി 14 തിങ്കളാഴ്ച നടക്കും. തിങ്കളാഴ്ച രാവിലെ പത്തിന് ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ വാഹനങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്യും. അഡീഷണൽ എസ്.പി എസ്.സുരേഷ്‌കുമാർ പങ്കെടുക്കും.
Advertisements
സംസ്ഥാന പൊലീസിനു അനുവദിച്ച പത്തു ഗൂർഖാ ജീപ്പുകളിൽ നാലെണ്ണമാണ് നാളെ ഫാളാഗ് ഓഫ് ചെയ്യുന്നത്. ജില്ലയിലെ നിരീക്ഷണ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് വാഹനങ്ങൾ എത്തിക്കുന്നത്.