കോട്ടയം : ജില്ലയിൽ വിവിധ കേസുകളിൽ പെട്ട ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തി , അവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായും ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി വിശദമായ പരിശോധന നടത്തി.എറണാകുളം റേഞ്ച് ഡി.ഐ.ജി ശ്രീനിവാസ്.എ യുടെ നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടന്ന വ്യാപക പരിശോധനയിൽ 416 കേസുകൾ രജിസ്റ്റർ ചെയ്യുകയും 36 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വിവിധ കേസുകളിൽ കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുകയും തുടർന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയും ചെയ്യുന്ന പ്രതികൾക്കായ് ലോഡ്ജുകൾ,ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. കൂടാതെ പോലീസ് സ്റ്റേഷനുകളിലെ കെ.ഡി ലിസ്റ്റിൽ ഉൾപ്പെട്ടവരെയും, കാപ്പാ നിയമനടപടിക്ക് വിധേയമായവരെയും കേന്ദ്രീകരിച്ചും പരിശോധന നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലയിലെ ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്താൻ പ്രത്യേകം മഫ്തി പോലീസിനെയും നിയോഗിച്ചിരുന്നു. ജില്ലയിലെ മുഴുവൻ ഡി.വൈ.എസ്.പി മാരെയും, എസ്.എച്ച്. ഓ മാരെയും പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു പരിശോധന. ഇന്നലെ വൈകിട്ട് നാലിന് ആരംഭിച്ച പരിശോധന പുലർച്ചെ ഒരുമണി വരെ നീണ്ടുനിന്നു.