കോട്ടയം: പൂവൻതുരുത്ത് വ്യവസായ മേഖലയിൽ സുരക്ഷാ ജീനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി എത്തിയത് യാതൊരു രേഖകളുമില്ലാതെയെന്നു റിപ്പോർട്ട്. കൊലക്കേസിൽ പ്രതിയായ അസം സ്വദേശി കേരളത്തിൽ എത്തിയ വിവരം കരാറുകാരൻ ഒരു പൊലീസ് സ്റ്റേഷനിലും അറിയിച്ചിരുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തിൽ എത്തിക്കുമ്പോൾ പൊലീസിൽ അറിയിക്കണമെന്ന നിർദേശം നിലനിൽക്കെയാണ് ഇപ്പോൾ വിവരം പുറത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് പൂവൻതുരുത്ത് ഭാഗത്തുള്ള ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അസം സ്വദേശിയായ മനോജ് ബറുവ (27) കൊലപ്പെടുത്തിയത്. രാവിലെ 6 :15 മണിയോടുകൂടി പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള ഹെവിയ റബ്ബർ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു. തുടർന്ന് ഇയാൾ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിക്കുകയും കയ്യിൽ ഇരുന്ന കമ്പിവടിയും,അവിടെയുണ്ടായിരുന്ന സിമന്റ് കട്ടയും ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ യാതൊരു വിധ രേഖകളുമില്ലാതെയാണ് ഇവിടെ എത്തിയതെന്നു കണ്ടെത്തിയത്. തുടർന്നു, പൊലീസ് സംഘം വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. ഇതോടെയാണ് പൊലീസിൽ വിവരങ്ങൾ അറിയിക്കാതെയാണ് പ്രതി ഇവിടെ എത്തിയതെന്നു വിവരം ലഭിച്ചത്.