ഏറ്റുമാനൂർ : കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ്റെ ആഭിമുഖ്യത്തിൽ വിവിധ ഡിപ്പാർട്ട്മെന്റുകളെ ഏകോപിപ്പിച്ച് 29,30 തിയ്യതികളിൽ സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപശാല ദേവസ്വം സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി .എൻ വാസവൻ ഏറ്റുമാനൂർ ക്രിസ്തുരാജ് ചർച്ച് ഹാളിൽ നാളെ ജൂലൈ 29 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും.
ഏറ്റുമാനൂർ ഐസിഡിഎസ് പ്രോജക്ടിലെ ജീവനക്കാർക്കായി ആണ് ഈ ശിൽപശാല സംഘടിപ്പിക്കുന്നത്. ശിൽപശാലയിൽ സാജന്യ മെഡിക്കൽ ക്യാമ്പ്, ആധാർ സേവനങ്ങൾ, വനിത പോലീസ് സെൽ അവതരിപ്പിക്കുന്ന സ്ത്രീകൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം, ലഹരി വിരുദ്ധ ബോധവൽക്കരണം, ആരോഗ്യ സെമിനാറുകൾ, ഫയർ & റസ്ക്യൂ വിഭാഗത്തിൻ്റെ പരിശീലനം, തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദം, ന്യൂട്രീഷൻ സെമിനാറുകൾ, എക്സിബിഷൻ, ഗാനമേള , പ്രശ്നോത്തരികൾ എന്നിവ സംഘടിപ്പിക്കും. ഏറ്റുമാനൂർ നഗരസഭ, ഐസിഡിഎസ് കോട്ടയം പ്രോഗ്രാം സെൽ , ജില്ലാ മെഡിക്കൽ ഓഫീസ് ഹോമിയോപതി,ഡിപ്പാർട്ട്മെൻ്റ് ഓഫ് പോസ്റ്റ് കോട്ടയം ഡിവിഷൻ, വനിത പോലീസ് സെൽ കോട്ടയം, ഫയർ & റസ്ക്യൂ കോട്ടയം,എക്സൈസ് ഓഫീസ് ഏറ്റുമാനൂർ എന്നിവയുടെ സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.