കോട്ടയം : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കുത്തഴിഞ്ഞ ഭരണം തുടച്ചു മാറ്റുവാൻ ജനങ്ങൾ ഒറ്റക്കെട്ടായി ഐക്യജനാധിപത്യമുന്നണിയോടൊപ്പം നിൽക്കണമെന്ന് പാർലമെൻറ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ് .കോട്ടയം വ്യാപാരഭവനിൽ നടന്ന ഐഎൻടിയുസി ജില്ലാ കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .അടിസ്ഥാന വർഗ്ഗം ഇത്രത്തോളം ദുരിതമനുഭവിക്കുന്ന ഒരു കാലഘട്ടം ഇതിനു മുൻപുണ്ടായിട്ടില്ല. സമ്പത്തിൻ്റെ ഭൂരിഭാഗവും ഒരു ന്യൂനപക്ഷം കയ്യടക്കി വെച്ചിരിക്കുകയാണ്.കർഷകരും തൊഴിലാളികളും സമരമുഖത്ത് തുടരുകയാണ്. രാജ്യത്ത് ജനാധിപത്യം നിലനിൽക്കുമോ എന്ന ആശങ്ക കണക്കിലെടുത്ത് സ്വാതന്ത്ര്യ സമരത്തിൻ്റെ തീവ്രതയോടു കൂടി ജനങ്ങളുടെ ഇടപെടലുകളുണ്ടാവണമെന്നും ഐക്യജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പാക്കണമെന്നും സ്ഥാനാർത്ഥി പറഞ്ഞു.ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ.ചന്ദ്രശേഖരൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.ഐ.എൻ.റ്റി.യു.സി ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം എൻ ദിവാകരൻ നായർ , നന്തിയോട് ബഷീർ, അനിയൻ മാത്യു, പി.വി പ്രസാദ്, കൃഷ്ണവേണി ശർമ,പ്രീത രാജേഷ്, പി എച്ച് അഷ്റഫ് ,ടി സി റോയ് , ടോണി തോമസ്, അശോക് മാത്യു, ജോജി മാടപ്പള്ളി എന്നിവർ പങ്കെടുത്തു.