പൊൻകുന്നത്ത് വാൻ നിർത്തിയിട്ടിരുന്ന കാറിലും ബൈക്കിലും ഇടിച്ചു; ലോട്ടറി വിൽപ്പനക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു; അപകടം മഴയിൽ വാഹനം റോഡിൽ നിന്നും തെന്നിമാറി

കോട്ടയം: മഴയിൽ നിയന്ത്രണം നഷ്ടമായി റോഡിൽ നിന്നും തെന്നിമാറിയ മിനി വാൻ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലും ബൈക്കിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിനു സമീപത്തു കൂടി നടന്ന പോയ ലോട്ടറി വിൽപ്പനക്കാരനെ മിനി വാൻ ഇടിച്ചെങ്കിലും ഇദ്ദേഹം അത്ഭുതകരമായി രക്ഷപെട്ടു. ചിറക്കടവ് സ്വദേശി വിനോദാണ് നിസാര പരിക്കുകളോടെ അപകടത്തിൽ നിന്നും രക്ഷപെട്ടത്.

Advertisements

പൊൻകുന്നം ചിറക്കടവ് അമ്പലം അടിച്ചുമാക്കൽ പാലത്തിനു സമീപമായിരുന്നു അപകടം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമല കുന്നുമ്മേൽ റോഡിലായിരുന്നു അപകടം. വ്യാഴാഴ്ച ഉച്ചയോടെ പെയ്ത കനത്ത മഴയിലാണ് നിയന്ത്രണം നഷ്ടമായ വാഹനം റോഡരികിൽ നിന്നും തെന്നിമാറി അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഈരാറ്റുപേട്ട സ്വദേശികളാണ് വാൻ ഓടിച്ചിരുന്നത്. അപകടത്തെ തുടർന്നു വാഹനം പൂർണമായും തകർന്നെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.

Hot Topics

Related Articles