കോട്ടയം: കോട്ടയം പോർട്ട് റോഡിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള മരത്തടികൾ അധികൃതർ അടിയന്തരമായി മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. ആഗസ്റ്റ് 21 ലെ ശക്തമായ കാറ്റിലും മഴയിലും രാവിലെ 4 മണിക്കും 5 മണിക്കും ഇടയിലാണ് ഇത്തരത്തിൽ റോഡിലേയ്ക്ക് മരത്തടികൾ വീണത്. എന്നാൽ ഭാഗ്യവശാൽ ആർക്കും പരിക്കുകൾ ഉണ്ടായില്ല.
തുടർന്ന് മരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചുവെങ്കിലും മുറിച്ച മരതടികൾ വഴിയരികിൽ തന്നെ കിടക്കുകയാണ്. ഇത് വലിയ അപകടങ്ങൾ സൃഷ്ടിക്കാൻ കാരണമായതിനാൽ അടിയന്തരിരമായി ഇത് മാറ്റുകയും അതോടൊപ്പം അപകടം ഉണ്ടാകാതിരിക്കാൻ മരങ്ങൾ മുറിച്ച് മാറ്റുന്നതിനുള്ള നടപടിക്രമം സ്വീകരിക്കണമെന്നും എന്നാവശ്യപ്പെട്ടുകൊണ്ട് കോട്ടയം പി.ഡബ്ല്യൂ.ഡി റോഡ്‌സ് ഡിവിഷൻ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് നാട്ടുകാർ ചേർന്ന് പരാതി സമർപ്പിച്ചു. തുടർന്ന് വേണ്ട നടപടി ഉടൻ സ്വീകരിക്കാമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.