കോട്ടയം : ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എൻ.പണിക്കരുടെ നീലംപേരൂരുള്ള ജന്മഗൃഹം അഞ്ചു ലക്ഷം രൂപ മുടക്കി കോട്ടയം പബ്ലിക് ലൈബ്രറി പുനർ നിർമിക്കുന്നു. പി.എൻ.പണിക്കരുടെ മക്കളുടെ പൂർണ സമ്മതത്തോടെയാണ് നൂറ് വർഷം പഴക്കമുള്ള വീടിന്റെ പുനർ നിർമാണം പബ്ലിക് ലൈബ്രറി നടത്തുന്നത്. 2022 നവംബർ 12 ന് ചേർന്ന പബ്ലിക് ലൈബ്രറി പൊതുയോഗം അഞ്ചു ലക്ഷം രൂപ പി എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാലിനെ ഏൽപ്പിക്കാൻ തീരുമാനിച്ചു.
ജനുവരി 21 ന് ഉച്ചക്ക് 12 ന്പബ്ലിക് ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ എം.ജി. സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ് 5 ലക്ഷം രൂപ കൈമാറും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടി ച്ചെറിയ അദ്ധ്യക്ഷത വഹിക്കും. പത്ര സമ്മേളനത്തിൽ കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവൻ, എക്സി കൂട്ടീവ് . ഡയറക്ടർ വി.ജയകുമാർ , പബ്ലിക് ലൈബ്രറി സെക്രട്ടറി ഷാജി വേങ്കടത്ത് , എക്സി. സെക്രട്ടറി കെ.സി.വിജയകുമാർ, പി.എൻ.പണിക്കരുടെ മകൻ കെ.കൃഷ്ണകുമാർ എന്നിവർപങ്കെടുത്തു.