കോട്ടയം പബ്ലിക്ക് ലൈബ്രറിയുടെ ഉടമസ്ഥതയിലുള്ള ജവഹർ ബാലഭവൻ കുട്ടികളുടെ ലൈബ്രറിയിൽ അവധിക്കാല ക്ലാസിനെത്തിയ കുട്ടിയ്ക്ക് നേരെ പീഡന ശ്രമം; അധ്യാപകൻ അറസ്റ്റിൽ

കോട്ടയം: പബ്ലിക്ക് ലൈബ്രറിയുടെ ഉടമസ്ഥതയിലുള്ള ജവഹർ ബാലഭവൻ കുട്ടികളുടെ ലൈബ്രറിയിൽ അവധിക്കാല ക്ലാസിന് എത്തിയ കുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമ ശ്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. കുട്ടികളുടെ ലൈബ്രറിയിൽ അവധിക്കാല ക്ലാസ് എടുക്കാനെത്തിയ ജിജി ജേക്കബിനെയാണ് പോക്‌സോ കേസിൽ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.

Advertisements

ജവഹർ ബാലഭവൻ കുട്ടികളുടെ ലൈബ്രറിയിൽ അവധിക്കാല ക്ലാസിന് എത്തിയ കുട്ടിയ്ക്കു നേരെ അധ്യാപകൻ ലൈംഗിക അതിക്രമ ശ്രമം നടത്തുകയായിരുന്നു. തുടർന്നു, ഇവിടെ നിന്നും പുറത്തിറങ്ങി രക്ഷപെട്ട കുട്ടി പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരോട് വിവരം പറഞ്ഞു. ഈ സമയം ഇതുവഴി ബൈക്കിൽ അധ്യാപകൻ എത്തി. ഇതോടെ കുട്ടി ഇയാളെ ചൂണ്ടിക്കാട്ടുകയായിരുന്നു. തുടർന്ന്, ഓട്ടോ ഡ്രൈവർമാർ ചേർന്ന് അധ്യാപകനെ പിടികൂടി പൊലീസിനെ വിളിച്ചു വരുത്തി. സംഭവത്തിൽ കേസെടുത്ത പൊലീസ് അധ്യാപകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.