കോട്ടയം നഗരമധ്യത്തിൽ പുളിമൂട് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസിനടിയിലേയ്ക്ക് സ്‌കൂട്ടർ വീണു; യാത്രക്കാർ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്; ഒഴിവായത് വൻ ദുരന്തം

കോട്ടയം: നഗരമധ്യത്തിൽ പുളിമൂട് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസിനടിയിൽ കുടുങ്ങിയ സ്‌കൂട്ടർ യാത്രക്കാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ബസ് തട്ടി അടിയിലേയ്ക്കു വീണ യാത്രക്കാരൻ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടത്. സ്‌കൂട്ടർ ഏതാണ്ട് പൂർണമായും തകർന്നെങ്കിലും യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപെട്ടു.

Advertisements

തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ പുളിമൂട് ജംഗ്ഷനിലായിരുന്നു അപകടം. കെ.കെ റോഡിൽ ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേയ്ക്കു തിരിയുന്നതിന്റെ ഭാഗമായി കയറിവരികയായിരുന്നു. ഈ സമയത്താണ് കാരാപ്പുഴ ഭാഗത്തു നിന്നും എത്തിയ സ്്കൂട്ടർ ഈ റോഡിലേയ്ക്കു കയറി വന്നു. ഇതിനിടെ അബദ്ധത്തിൽ സ്‌കൂട്ടർ ബസിനടിയിൽ കുടുങ്ങുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‌കൂട്ടർ ബസ് തട്ടി മറിഞ്ഞ ശേഷം മീറ്ററുകളോളം നിരക്കി നീക്കിക്കൊണ്ടു പോയി. കണ്ടു നിന്ന യാത്രക്കാരും, നാട്ടുകാരും തലയിൽ കൈ വച്ചു നിൽക്കുന്നതിനിടെ സ്‌കൂട്ടർ യാത്രക്കാരൻ ബസിന് ഇടിയിൽ നിന്നും ഒരു പോറൽ പോലും ഏൽക്കാതെ എഴുന്നേറ്റു വന്നു. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ ട്രാഫിക് എസ്.ഐ ബസ് കസ്റ്റഡിയിൽ എടുത്തു.

Hot Topics

Related Articles