കോട്ടയം: പുത്തനങ്ങാടിയിൽ കനത്ത മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നു. കഴിഞ്ഞ ദിവസങ്ങളായി നടന്നിരുന്ന കാറ്റിലും മഴയിലുമാണ് വീടിന്റെ മേൽക്കൂര പറന്നു പോയി തകർന്നത്. ഇതേ തുടർന്ന് വീടിന്റെ ഭിത്തിയിൽ വിള്ളലുണ്ടായിട്ടുണ്ട്. ഇത് കൂടാതെ വീടിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ടിവിയും ഇലക്ട്രോണിക് ഉപകരണങ്ങളും കനത്ത കാറ്റിലും മഴയിലും മരം വീണ് തകർന്നിട്ടുണ്ട്. പുത്തനങ്ങാടി തൈപ്പറമ്പിൽ വീട് വിനോദ് ശിവപ്രസാദിന്റെ വീടിന്റെ മേൽക്കൂരയും വസ്തുക്കളുമാണ് തകർന്നത്.
Advertisements