കോട്ടയം പുതുപ്പള്ളിയിൽ വർക്ക് ഷോപ്പിൽ അതിക്രമിച്ചു കയറി ആക്രമണം: പുതുപ്പള്ളി ഇരവിനല്ലൂർ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

കോട്ടയം: യുവാവിനെ വർക്ഷോപ്പിൽ അതിക്രമിച്ചുകയറി ആക്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ഇരവിനല്ലൂർ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ യോഹന്നാൻ മകൻ അരുൺ പി യോഹന്നാൻ (24). പുതുപ്പള്ളി ഇരവിനല്ലൂർ പട്ട മഠത്തിൽ വീട്ടിൽ തമ്പി പത്രോസ് മകൻ തരുൺ തമ്പി (24) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരവിനല്ലൂർ പുളിന്താനത്ത് പറമ്പിൽ വീട്ടിൽ ജയേന്ദ്രയെ ആണ് ആക്രമിച്ചത്. ജയേന്ദ്ര തന്റെ വീടിനോട് ചേർന്ന് ബൈക്ക് വർക്ക് ഷോപ്പ് നടത്തിവരികയായിരുന്നു.

Advertisements

പ്രതികളിലൊരാളായ തരുൺ തമ്പി ജയേന്ദ്രയുടെ വർക്ക്‌ഷോപ്പിൽ ബൈക്ക് നന്നാക്കുവാൻ കൊടുത്തിരുന്നു. ബൈക്ക് നന്നാക്കി കൊടുക്കുന്നതിന് കാലതാമസം നേരിട്ടതിന്റെ പേരിൽ പ്രതികൾ ചോദിക്കാൻ ചെല്ലുകയും തുടർന്ന് ജയേന്ദ്രയുമായി വാക്കുതർക്കം ഉണ്ടാവുകയുമായിരുന്നു. ഇതിനെ തുടർന്നുണ്ടായ വിരോധം മൂലം വീണ്ടും പ്രതികൾ ഇരുവരും സന്ധ്യയോടു കൂടി വർക്ക്‌ഷോപ്പിൽ എത്തുകയും ജയേന്ദ്രയെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തിനു ശേഷം പ്രതികൾ ഇരുവരും സ്ഥലത്തുനിന്നും കടന്നു കളയുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരെ പിടികൂടുകയുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതികൾക്ക് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ മൂന്നോളം കേസുകൾ നിലവിലുണ്ട്. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു. ശ്രീജിത്ത് , എസ്.ഐ. മാരായ അനിൽകുമാർ, സാബു ,എസ്.സി.പി.ഓ മാരായ സജേഷ് ,യേശുദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Hot Topics

Related Articles