പുതുപ്പള്ളി: ജോർജിയൻ പബ്ലിക്ക് സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ് നടത്തി. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ യു.ശ്രീജിത്ത് ക്ലാസ് നയിച്ചു. തുടർന്നു ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി. റാലിയ്ക്കു ശേഷം ലഹരി വിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായി മോക് ഡ്രില്ലും പ്രചാരണവും നടത്തി. സ്കൂളിൽ നിന്നും പുതുപ്പള്ളി ജംഗ്ഷനിലേയ്ക്കാണ് റാലി നടത്തിയത്. റാലിയ്ക്കു ശേഷം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ സദക്കത്തുള്ള വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Advertisements