കോട്ടയം പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം: ഗണപതികോവിലിനു മുന്നിലെ കാണിക്കവഞ്ചി തകർത്ത് പണം കവർന്നു; പണം നഷ്ടമായി 

കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം. കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു. ക്ഷേത്രത്തിലെ ഗണപതി കോവിലിനു മുന്നിലെ കാണിക്കവഞ്ചിയിൽ നിന്നാണ് പണം കവർന്നത്. ചില്ലറത്തുട്ടുകൾ ക്ഷേത്രത്തിനു മുന്നിൽ ഉപേക്ഷിച്ച ശേഷമാണ് കാണിക്കവഞ്ചിയിൽ നിന്നും പണം കവർന്നത്. ശനിയാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിയ പൂജാരിയാണ് കാണിക്കവഞ്ചി തകർന്നത് കണ്ടെത്തിയത്. തുടർന്നു വിവരം കോട്ടയം വെസ്റ്റ് പൊലീസിൽ അറിയിക്കുകായായിരുന്നു. തുടർന്നു സ്ഥലത്ത് എത്തിയ പൊലീസ് സംഘം പരിശോധനകൾ നടത്തി. 

Advertisements

വിഷ്മു പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ മറ്റ് ഉപദേവതമാരുണ്ട്. ഈ ഉപദേവതമാരിൽ ഗണപതിയുടെ കോവിലിനു മുന്നിലെ കാണിക്കവഞ്ചിയാണ് തകർത്തത്. വെള്ളിയാഴ്ച അർദ്ധരാത്രിയ്ക്കു ശേഷമാണ് ക്ഷേത്രത്തിൽ മോഷണം നടന്നതെന്നു സംശയിക്കുന്നു. സംഭവത്തിൽ കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് കൃഷ്ണ, എസ്ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിളുള്ള പൊലീസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.