കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലിരുന്ന് പരസ്യമദ്യപാനം; തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; കോട്ടയം റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്നും രണ്ടു യുവാക്കളെ റെയിൽവേ പൊലീസ് സംഘം അറസ്റ്റ് ചെയ്തു

കോട്ടയം: റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലിരുന്ന് പരസ്യമായി മദ്യപിച്ച യുവാക്കളെ തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് നേരെ മദ്യപ സംഘത്തിന്റെ ആക്രമണം. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ രണ്ട് യുവാക്കളെ റെയിൽവേ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കോട്ടയം പുല്ലരിക്കുന്ന് നീരാളികോടിൽ വീട്ടിൽ റിജിൻ സോൺ രാജു (32), ചങ്ങനാശേരി മറ്റത്തിൽ ഡയസ് ജോസഫ് (30) എന്നിവരെയാണ് റെയിൽവ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 10.30 നായിരുന്നു കേസിനാസ്പദമായ സംഭവം. റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലിരുന്ന് പ്രതികൾ മദ്യപിക്കുകയായിരുന്നു. ഈ സമയം ഇതുവഴി എത്തിയ റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ നിസാർ ഇവരെ ചോദ്യം ചെയ്തു. ഇതോടെ പ്രതികൾ നിസാറിനെ ആക്രമിക്കുകയും, അസഭ്യം പറയുകയും ചെയ്തു. തുടർന്നു ഗ്രേഡ് എസ്.ഐ തുളസീധരക്കുറുപ്പ്, എ.എസ്.ഐ ഷാജി, നിസാർ എന്നിവർ ചേർന്ന് ബലം പ്രയോഗിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles