കോട്ടയം: റെയിൽവേ സ്‌റ്റേഷനു സമീപം സഫാ മസ്ജിദിൽ മോഷണം. ബുധനാഴ്ച 8.56 നാണ് ഇവിടെ മോഷണം നടന്നത്. ഇവിടെ എത്തിയ മോഷ്ടാവ് പള്ളിയ്ക്കുള്ളിൽ നിന്നും പഴ്‌സും മോഷ്ടിച്ച് രക്ഷപെടുകയായിരുന്നു. മോഷണത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പള്ളിയ്ക്കുള്ളിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഈ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ സഹിതം പള്ളി അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Advertisements