കോട്ടയം : ഗ്രാമപഞ്ചായത്തിനും നഗരസഭകൾക്കും മഴക്കാലപൂർവ ശുചീകരണത്തിന് വാർഡിന് 30000 രൂപ വീതം ചെലവഴിക്കാം. 10,000 രൂപ വീതം ശുചിത്വമിഷൻ, ദേശീയ ആരോഗ്യദൗത്യം, തനത്ഫണ്ട് എന്നിവയിലൂടെയാണ് ലഭിക്കുക. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ഹോട്സ്പോട്ട് ആയി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ ശുചീകരണത്തിനായി കൂടുതൽ തുക ആവശ്യമെങ്കിൽ കൗൺസിലിന്റെ അംഗീകാരത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് 10000 രൂപ വരെ അധികം ചെലവഴിക്കാൻ ഭരണസമിതിക്ക് തീരുമാനമെടുക്കാം.തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷർ, ഉപാധ്യക്ഷർ, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ക്ലമന്റ്, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, മാലിന്യമുക്തം നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, സെക്രട്ടറിമാർ, ശുചിത്വപരിപാലന ചുമതലയുള്ള ഉദ്യോഗസ്ഥർ, എം.സി.എഫിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ, ശുചിത്വമിഷൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.