കോട്ടയം: രാമപുരം പൂവക്കുളത്തെ അയ്യൻ കുഴയ്ക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉപദേവതാ പ്രതിഷ്ഠയ്ക്കായി തയ്യാറാക്കിയ ഹനുമൽ വിഗ്രഹത്തിന് സ്വീകരണം നൽകി. ശുചീന്ദ്രത്തു നിന്നും രഥഘോഷയാത്രയായി എത്തിച്ച വിഗ്രഹത്തിന് കുമാരനല്ലൂർ ദേവീക്ഷേത്രത്തിലാണ് സ്വീകരണം നൽകിയിരിക്കുന്നത്.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ നാലമ്പലത്താൽ പ്രശസ്തമായ ദേശമാണ് രാമപുരം പൂവക്കുളം. ഇവിടെയാണ് അയ്യൻകുഴയ്ക്കൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ മഹാദേവ ക്ഷേത്രത്തിലെ ഉപദേവതയായി പ്രതിഷ്ഠിക്കുന്നതിനായി ശുചീന്ദ്രത്തു നിന്നും ജനുവരി 10 നാണ് കൃഷ്ണശിലയിൽ തീർത്ത വിഗ്രഹം പുറപ്പെട്ടത്. 14 ന് വൈകിട്ടോടെ വിഗ്രഹം രാമപുരത്ത് എത്തിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹനൂമാൻ സ്വാമിയുടെ 8.5 അടി ഉയരമുള്ള വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥം ഘോഷയാത്രയായി ഇന്നാണ് കുമാരനല്ലൂർ ക്ഷേത്രത്തിന്റെ മുറ്റത്ത് എത്തിയത്. കുമാരനല്ലൂർ ദേവസ്വം ഊരാൺമയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ സ്വീകരണം നൽകിയിട്ടുണ്ട്.