കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈഗീകമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസില്‍ പ്രതിക്ക് കോടതി 20 വർഷം തടവിനും, 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാഞ്ഞിരപ്പള്ളി മാനിടുംകുഴി ഭാഗത്തു ചക്കാലയിൽ വീട്ടിൽ ജയ്സൺ ജോർജ് (26) എന്നയാളെയാണ് കോടതി ശിക്ഷിച്ചത് . ഇയാള്‍ 2022 ല്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ,തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാവുകയുമായിരുന്നു . ഈ കേസിലാണ് ഇപ്പോള്‍ ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ) ഇയാളെ ശിക്ഷിച്ചത് . മുണ്ടക്കയം സ്റ്റേഷന്‍ എസ് എച്ച് ഒ ആയ ഷൈൻ കുമാർ ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്.